You must Sign In to post a response.
  • Category: Miscellaneous

    മലയാളം നമ്മുടെ മാതൃഭാഷ

    spider kerala - ഇല്‍ മലയാളത്തില്‍ എഴുതാം എന്നറിഞ്ഞു സന്തോഷിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ വിശേഷങ്ങളും വാര്‍ത്തകളും മലയാളത്തില്‍ തന്നെ വായിക്കുന്നതല്ലേ നല്ലത്?
    മലയാളിയുടെ നാവിനു മറ്റു ഭാഷകളും വഴങ്ങുമെങ്ങിലും നമ്മുടെ നാട്ടു വിശേഷം മലയാളത്തില്‍ കേള്‍ക്കാന്‍ ആയിരിക്കും ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. അതാണല്ലോ മലയാളം പത്രങ്ങള്‍ക്കു ധാരാളം വിദേശ എഡിഷനുകള്‍ ഉള്ളത്. മലയാള ഭാഷയുടെ ലാളിത്യവും രചനയുടെ സുഖവും മറ്റു ഭാഷകളില്‍ മൊഴി മാറ്റം ചെയ്യുന്നത് മൂലം ലഭിക്കാറില്ല.


    പ്രതികരണം പ്രതീക്ഷിക്കുന്നു
    ഹര്‍ഷന്‍
  • #3133
    yes, malayalam is our language. reading and writing in malayalam is very interesting.

  • #3284
    " മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
    മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍. " --വള്ളത്തോള്‍

    തീര്‍ച്ചയായും മറ്റുള്ള ഭാഷകള്‍ നാവിനു വഴങ്ങുമെങ്കിലും മലയാളം കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നതിന്‍റെ സുഖമൊന്നു വേറെതന്നെയാണ്. ഈ ഇംഗ്ലിഷ്കാരുടെ നാട്ടില്‍ ജീവിക്കുമ്പോഴും മുടങ്ങാതെ ഞാന്‍ മലയാളം പത്രങ്ങള്‍ വായിക്കാറുണ്ട് .വാര്‍ത്തകള്‍ എന്തുതന്നെയായാലും അത് മലയാളത്തില്‍ വായിക്കുന്നതാണ് സുഖം. മാതൃഭാഷയുടെ ലാളിത്യവും തനിമയും മറ്റു ഭാഷകള്‍ക്കു വരില്ല...

    Regards,
    Minu


  • This thread is locked for new responses. Please post your comments and questions as a separate thread.
    If required, refer to the URL of this page in your new post.