പവനായി ശവമായി - എന്നാലും എന്‍റെ ബ്രസിലെ ....

"ഇന്ന്‍ എന്‍റെ ബ്രസീലിന്‍റെ കളിയാണ്‌, നീ വരില്ലേ?". രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടുകാരന്‍ ചോദിച്ചതാണ്.
"ആ ഞാന്‍ വരും" . ഞാന്‍ പറഞ്ഞു!
ബ്രസീല്‍ നല്ല കളിയാണ്‌. അവര് തന്നെ കപ്പ് അടിക്കും എന്നാ ഞാനും കരുതിയെ.
വൈകുന്നേരം എഴുമണി ആയപ്പോള്‍ തന്നെ, അടുത്തുള്ള ക്ലബിലേക്ക് വിട്ടു. നേരെത്തെ പോയാല്‍ സീറ്റ്‌ കിട്ടും. അവിടെ എത്തിയപ്പോള്‍ "പാപി ചെന്നിടം പാതാളം" എന്നത് പോലെ ഉണ്ട്. ഇരിക്കാന്‍ സ്ഥലമില്ല. നിന്നലോട്ടു കാണുകയുമില്ല. തിരുച്ചു വീട്ടില്‍ പോകാം എന്ന് കരുതി നടന്നു. അപ്പോള്‍ ബ്രസീലിന്‍റെ കളി വീട്ടില്‍ നിന്നാണോ കനുന്നെതെന്നു ഒരുത്തന്‍. അങ്ങനെ അവിടെ ഇരുന്നു.

സൌത്ത് അഫ്രികായിലാണോ അതോ ഇന്ത്യയിലാണോ കളി നടക്കുന്നെതെന്നു തോന്നും ക്ലബ്ബില്‍ നിന്നും കളി കണ്ടാല്‍. പ്രത്യേകിച്ച് ബ്രസീല്‍, അര്‍ജെന്റിന , സ്പൈന്‍ എന്നിവരുടെ കളി.
പത്താം മിനുട്ടില്‍ ബ്രസീലിന്‍റെ ആദ്യ ഗോള്‍. Offano എന്ന് oru samshayam illathilla. പിന്നെ മനോഹരമായ നീക്കങ്ങള്‍ , പാസ്സുകള്‍. ഹാഫ് വരെ ബ്രസീല്‍ തകര്‍ത്തു. അര്‍ജന്റീന ഫാന്‍സിനു ഇത് കണ്ടു ഇഷ്ടം ആയില്ല എന്ന് തോന്നുന്നു. സെക്കന്റ്റ് ഹാഫ് തുടങ്ങി. ബ്രസീല്‍ റ്സെമി കടക്കുന്നത് കണ്ടു വീട്ടില്‍ പോവാം എന്ന് കരുതി അവിടെ തന്നെ നിന്നു.
പക്ഷെ സാവധാനം ആ ആരവങ്ങള്‍ നിന്നു. ആ മനോഹരമായ ആ മനോഹരമായ ഫ്രീ കിക്ക്‌ മെല്ലെ ബ്രസീല്‍ വലയില്‍ കടന്നു . ബ്രസീല്‍ ഇപ്പോള്‍ തെന്നെ തിരിച്ചു അടിക്കും എന്ന് എല്ലാരും കരുതി.പക്ഷെ സമയം അതിക്രമിക്കാന്‍ തുടങ്ങി, ബ്രസീലിന് പിഴക്കാനും . അടുത്ത കോര്‍ണര്‍ , ഹോലണ്ടിനയിരുന്നു. അതും രണ്ടു തലകളില്‍ ഉരസി വീണ്ടും ബ്രസീല്‍ വലയിലേക്ക് കടന്നു. മുന്നിലിരുന്നു കളി കാണുന്ന വമ്പന്മാര്‍ തലയില്‍ കൈ വെച്ചു, അര്‍ജെന്റിണന ഫാന്‍സ്‌ കൈ കൊട്ടി. എന്നലും ബ്രസീല്‍ ഇപ്പോയും തിരിച്ചടിക്കും. പക്ഷെ ഒന്നും കാണാന്‍ കയിഞ്ഞില്ല . അവസാനത്തെ ആണി എന്നൊക്കെ പറയുന്നതുപോലെ ബ്രസീല്‍ ക്യാപ്റ്റന്‍ ചോപ്പ് കാര്‍ഡ്‌ വാങ്ങി മടങ്ങുകയും ചെയ്തു.

തോന്നുരം മിനുട്ടയപ്പോള്‍ ബ്രസീല്‍ ഫാന്‍സിനെ കാണാനില്ല.

അവസാനം ആ ഫ്ലെക്സ്‌ ബോര്‍ഡുകളും സാംബാ താളവും ബാക്കിയായി ബ്രസീല്‍ കളി നിര്‍ത്തി. ഇനി നാലു വര്ഷം കൂടി......