Kalithozhuthil pirannavane lyrics
Are you looking for the Malayalam lyrics for the popular Christian Christmas song "Kalithozhuthil pirannavane"? I have given the complete lyrics of the song in Malayalam here.
"Kalithozhuthil pirannavane" is a very popular Malayalam Christan devotional song in Kerala. If you are looking for the lyrics of this song, please see it below. I have given the lyrics of "Kalithozhuthil pirannavane" in both Malayalam and English.കാലിത്തൊഴുത്തില്‍ പിറന്നവനേ
കാലിത്തൊഴുത്തില്‍ പിറന്നവനേ
കരുണ നിറഞ്ഞവനേ (2)
കരളിലെ ചോരയാല്‍ പാരിന്‍റെ പാപങ്ങള്‍
കഴുകികളഞ്ഞവനേ (2)
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തിടുന്നു
ഹല്ലേലുയാ ഹല്ലേലുയാ
(കാലിത്തൊഴുത്തില്‍......)
കനിവിന്‍ കടലേ അറിവിന്‍ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങള്‍ (2)
നിന്‍ മുന്‍പില്‍ വന്നിതാ നില്പൂ ഞങ്ങള്‍
ഹല്ലേലുയാ ഹല്ലേലുയാ (2)
(കാലിത്തൊഴുത്തില്‍......)
ഉലകിന്‍ ഉയിരായ് മനസിന്‍ മധുവായ്
ഉണരൂ ഉണരൂ മണിവിളക്കേ (2)
കര്‍ത്താവേ കനിയൂ നീ യേശുനാഥാ
ഹല്ലേലുയാ ഹല്ലേലുയാ (2)
(കാലിത്തൊഴുത്തില്‍......)