Onam Special-Kadalapparippu paayasam Recipe


Onam special recipe.kadalapparippu paayasam is easy to prepare.try this recipe.

ഓണം വരവായി.പോന്നോണത്തിനു വിളമ്പാന്‍ രുചികരമായ ഒരു പായസം ഇതാ..



കടലപ്പരിപ്പ് പായസം



മില്‍ക്ക് മിഡ്‌ - ഒരു ടിന്‍

കടലപ്പരിപ്പ് - ഒരു കപ്പ്‌

ശര്‍ക്കര - നൂറു ഗ്രാം

ഏലക്ക പൊടിച്ചത് - കാല്‍ ചെറിയ സ്പൂണ്‍

തേങ്ങ - ഒന്ന്

കശുവണ്ടി - പത്തു എണ്ണം

നെയ്യ് - ഒരു വലിയ സ്പൂണ്‍


പാകം ചെയ്യുന്ന വിധം

കടലപ്പരിപ്പ് വേവിച്ചു ഉടച്ചു വെക്കുക.

ഒരു കപ്പ്‌ വെള്ളത്തില്‍ ശര്‍ക്കര ഉരുക്കി അരിച്ചു മാറ്റി വെക്കുക.

തേങ്ങ ചിരണ്ടുക.

രണ്ടു വലിയ സ്പൂണ്‍ തേങ്ങ ചിരകിയത് മാറ്റി വെച്ച ശേഷം ബാക്കി തേങ്ങയില്‍ ഒരു കപ്പ്‌ തിളച്ച വെള്ളം
ഒഴിച്ച് കട്ടിയുള്ള ഒന്നാം പാല്‍ എടുക്കുക.

ബാക്കി തേങ്ങയിലേക്ക് രണ്ടു കപ്പ്‌ വെള്ളം ഒഴിച്ച് രണ്ടാം പാല്‍ എടുക്കുക.

ചുവടുകട്ടിയുള്ള പാത്രത്തില്‍ ശര്‍ക്കര ഉരുക്കിയത്, ഉടച്ച കടലപ്പരിപ്പ് , രണ്ടു കപ്പ്‌ രണ്ടാം പാല്‍ എന്നിവ
യോജിപ്പിച്ച് തുടരെയിളക്കുക.

അഞ്ചു മിനിറ്റ് ഇളക്കിയ ശേഷം മില്‍ക്ക് മെയിഡ് ചേര്‍ത്ത് നന്നായി ഇളക്കുക.

അടുപ്പില്‍ നിന്ന് വാങ്ങി തയ്യാറാക്കി വച്ചിരിക്കുന്ന ഒന്നാം പാല്‍ ചേര്‍ത്തിളക്കണം.

കശുവണ്ടി നെയ്യില്‍ വറുത്തു പായസത്തില്‍ ചേര്‍ക്കുക.മാറ്റി വെച്ചിരിക്കുന്ന തേങ്ങ ചിരകിയതും എലക്കപ്പൊടിയും വിതറി ചൂടോടെ വിളമ്പാം.


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

More articles: Onam Recipe

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: