Ee puzhayum kadannu ഈ പുഴയും കടന്ന്
Ee puzhayum kadannu.Kakkakkarumpan kandal kurumpan
കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍
കാര്‍വര്‍ണന്‍ എന്‍റെ കാര്‍വര്‍ണന്‍
കാലിയെ മേച്ചു നടക്കുമ്പോള്‍
കാലൊച്ചയില്ലാതെ വന്നപ്പോള്‍
പാവമീ ഗോപികപ്പെണ്ണിന്‍ മനസ്സിലെ
തൂവെണ്ണക്കിണ്ണം കാണാതായ്
ആരാരും എങ്ങാനും വന്നാലോ
കള്ളന്‍ നീ കാട്ടും മായാജാലം
(കാക്കക്കറുമ്പന്‍)
കാളിന്ദിയാറ്റില്‍ കുളിക്കുമ്പോള്‍
ആടകളോരോന്നും...പാടെ നീ കവര്‍ന്നു
രാവിന്‍ മടിയില്‍ മയങ്ങുമ്പോള്‍
കന്നിനിലാവിന്റെ പീലിത്തെല്ലൊഴിഞ്ഞു
കണ്ണു തുറന്നാല്‍ കാണുന്നതും
കണ്ണടച്ചാലുള്ളില്‍ പൂക്കുന്നതും
ചേലോലും നിന്നോമല്‍
പുഞ്ഞിരിപ്പാല്‍ മഞ്ഞല്ലേ
(കാക്കക്കറുമ്പന്‍)
പട്ടിട്ടു മൂടിപ്പുതച്ചാലും ഉള്ളം കുളിരുന്നു
നിന്നെയോര്‍ക്കുന്നേരം!
കാണേണ്ടെന്നാദ്യം നിനച്ചാലും
ഓരോ മാത്രയിലും ....
മോഹം ചാഞ്ചാടുന്നു...
എങ്ങനെ നീയെന്റെയുള്‍ക്കോണിലെ
ചന്ദനപ്പൂത്താലം കൈക്കലാക്കി
ആരാരും കാണാതെ
കാത്തൊരു പൊന്മുത്തല്ലേ...
(കാക്കക്കറുമ്പന്‍)