History of Cashew in India


In this article I am trying to give a brief history of cashew nuts in India.

തെക്കേ അമേരിക്കയിലെ ബ്രസീല്‍ ആണ് എന്റെ ജന്മനാട്. അമ്പഴം, ഉതി, ചേരു, മുതലായവയും എന്റെ കുടുംബമായ Anacardiaceae - ലെ അംഗങ്ങള്‍ ആണ്. എന്റെ ശാസ്ത്രനാമം Anacardium occidentale എന്നാണ്. എന്റെ സൃഷ്ടി തന്നെ വിചിത്രമാണല്ലോ. ബ്രഹ്മാവ്‌ സൃഷ്ടി കര്‍മ്മം താത്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ചുമതല ഏറ്റെടുത്ത അസുരന്മാരാല്‍ സൃഷ്ടിക്കപ്പെട്ടത് കൊണ്ടാവാം ഇങ്ങനെ ഒരു വിചിത്ര രൂപവും എന്റെ ചാറിനു ലഹരിയും കിട്ടി എന്നാണ് വിവരമുള്ളവരെല്ലാം പറയുന്നത്. ഒരുകണക്കിന് അതും നന്നായി. അതുകൊണ്ടാണല്ലോ എന്റെ ചാറു കൊണ്ട് വീര്യം കൂടിയ (ഏകദേശം 30-40% വരെ ചാരായം അടങ്ങിയ) ഫെനി എന്ന രാജ്യവ്യാപകമായി തന്നെ അറിയപ്പെടുന്ന മദ്യം ഉണ്ടാക്കപ്പെടുന്നത്. ഗോവ പോലുള്ള ചില സ്ഥലങ്ങളില്‍ എന്നെ ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്.
1950 കളില്‍ ആണ് ഞാന്‍ ഇന്ത്യയില്‍ എത്തുന്നത്‌. പോര്‍ച്ചുഗീസുകാരാണ് എന്നെ ഇവിടെ എത്തിച്ചത്. ഇന്ന് ഇന്ത്യയിലും ആഫ്രിക്കയിലുമാണ് എന്നെ കൂടുതലായി കൃഷിചെയ്തുവരുന്നത്‌. കേരളം, തമിഴ് നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒറീസ, പശ്ചിമ ബംഗാള്‍ മുതലായ ഇടങ്ങളിലെ കൃഷിയിടങ്ങളില്‍ വന്‍തോതില്‍ എന്നെ കാണാം. ഇന്ത്യയ്ക്ക് വിദേശ നാണയം നേടിത്തരുന്ന വിളകളില്‍ ഞാന്‍ മുന്‍ നിരയില്‍ തന്നെയാണ്. കശുവണ്ടി വ്യവസായത്തെ കുറിച്ചു ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ. അത് മാത്രമല്ല എന്നെ നട്ടുവളര്‍ത്തി പരിച്ചരിക്കുന്നതുമൂലം ധാരാളം ജനങ്ങള്‍ക്ക്‌ ജീവിതമാര്‍ഗവും ആവുന്നുണ്ട്‌ . ഉഷ്ണമേഖല സ്ഥലങ്ങളിലെ ഏതു തരം മണ്ണിലും ഞാന്‍ തയ്യാറാണെങ്കിലും പശിമരാശിമണ്ണ് എന്റെ ഒരു ദൌര്‍ബല്യം തന്നെയാണ്. എത്ര വിളവും ഞാന്‍ തരും. വളത്തിന്റെയും വെള്ളത്തിന്റെയും കാര്യത്തില്‍ വലിയ പിടിവാശി ഒന്നും ഇല്ല. ആഴത്തില്‍ വളരുന്ന വേരുകളും ശാഖകളും അതൊക്കെ സംഘടിപ്പിച്ചുതരും.30-40 അടി ഉയരത്തില്‍ വളരുകയും ഏകദേശം 60-70 വയസ്സ് വരെ നിലനില്‍ക്കാനും കഴിയും. ധാരാളം മാംസ്യവും കൊഴുപ്പും അന്നജങ്ങളും ലവണങ്ങളും ശേഖരിച്ചതാണ് എന്റെ പരിപ്പ്. എന്റെ പഴത്തിലുള്ള നീരാണെങ്കില്‍ വിറ്റാമിന്‍ "സീ" യുടെ ഒരു കലവറ തന്നെയാണ്.
ഇതൊക്ക അറിയുമ്പോള്‍ എന്നെ ഒന്ന് വളര്‍ത്തി നോക്കിയാല്‍ കൊള്ളാം എന്ന മോഹം ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ രീതിയൊക്കെ ഞാന്‍ പറഞ്ഞുതരാം ബാക്കിയൊക്കെ നിങ്ങള്‍ തീരുമാനിക്കുക. ഒരു കശുവണ്ടി മണ്ണില്‍ കുഴിച്ചിട്ടാല്‍ അല്പം വെള്ളം കിട്ടിക്കഴിയുമ്പോള്‍ ഞാന്‍ വളരാന്‍ തുടങ്ങും. അങ്ങനെ വളരുമ്പോള്‍ എന്റെ പൂവും കായും ഒക്കെ ഒന്ന് കാണാന്‍ വര്‍ഷങ്ങള്‍ തന്നെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. അത്രയും ക്ഷമയില്ലെങ്കില്‍ ഒട്ടു ചെടികള്‍ വാങ്ങാന്‍ കിട്ടും. ഞങ്ങളുടെ തന്നെ ഉത്പാദന ശേഷി കൂടുതലുള്ളവരുടെ കമ്പുകള്‍ ഒട്ടിച്ചെടുക്കുന്നതാണ്.
കുറച്ചു പേരുകള്‍ പറയാം.
മടക്കത്തറ-1 - വര്‍ഷത്തില്‍ 13 കിലോ വിളവ് , മടക്കത്തറ- 2 - ( 17 കിലോ ), അമൃത - (27 കിലോ ), BVP-1, BVP-2 (27 കിലോ വീതം), ചുരുക്കി പറഞ്ഞാല്‍ 10 കിലോ മുതല്‍ 27 കിലോ വരെ വിളവു കിട്ടുന്ന ഏകദേശം 40 ഇനങ്ങളില്‍ ഞങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇത്രയൊക്കെ ഗുണങ്ങള്‍ ഉണ്ടെങ്കിലും നിങ്ങളുടെ വീടിന്റെ തിരുനടയില്‍ നിറഞ്ഞു നില്‍ക്കണം എന്ന അതിമോഹമൊന്നും എനിക്കില്ല. നിങ്ങള്ക്ക് പ്രയോജനമില്ലാതെ കിടക്കുന്ന, മറ്റൊരു കൃഷിക്കും ഉതകാത്ത ഏതെങ്കിലും ഒരു മൂലയിലാണെങ്കിലും എനിക്ക് കുഴപ്പമൊന്നും ഇല്ല. കുഴിയെടുത്തു കുറച്ചു ചാണക പ്പൊടിയോ കമ്പോസ്റ്റോ നിറച്ചു ചെടികള്‍ നട്ടാല്‍ മതി. വര്‍ഷകാലത്തോടുകൂടിയാണെങ്കില്‍ നനയും ഒഴിവാക്കാം. അല്പം രാസവളം കൂടെകിട്ടിയാല്‍ ..........അല്ല നിര്‍ബന്ധമൊന്നുമില്ല കേട്ടോ. ഇനിയിപ്പോ അതില്ല എന്ന് കരുതി നടാതിരിക്കേണ്ട. ഒട്ടിച്ചവര്‍ക്ക് പൂക്കാനും കായ്ക്കാനും ഒക്കെ അല്‍പ്പം ധൃതി കൂടുതലാണ്. ഒരു വര്ഷം കൊണ്ടുതന്നെ ചിലപ്പോള്‍ പൂത്തുകളയും. ശരീരം വളരാതെ അങ്ങനെ പൂക്കാന്‍ നോക്കിയിട്ട് വല്ല കാര്യവുമുണ്ടോ?. വിവരക്കേട്. അല്ലാതെന്തു പറയാനാ. വിവരമുള്ള നിങ്ങള്‍ ആ പൂവുകള്‍ അങ്ങ് ഉപേക്ഷിക്കുക. അത്രതന്നെ. നല്ല കായിക വളര്‍ച്ച വന്നതിനു ശേഷം പൂത്തോട്ടെ. നല്ല കായകള്‍ ധാരാളം കിട്ടും.
മറ്റു സംസ്ഥാനങ്ങള്‍ ഞങ്ങളെ പ്രയോജനപ്പെടുത്തുന്നത് കണ്ടിട്ടാവും കേരളത്തിലും ഏജന്‍സി ഫോര്‍ ദി എക്സ്പാന്‍ഷന്‍ ഓഫ് കാഷ്യു കല്ടിവേഷന്‍ എന്ന സര്‍ക്കാര്‍ സ്ഥാപനം 2007 ല്‍ നിലവില്‍ വന്നിട്ടുണ്ട്. കശുമാവ് കൃഷി വികസനം ആണ് ലക്‌ഷ്യം. ഒരു ചെടിക്ക് 100 രൂപാ കൃഷി ചിലവിനായി ഏജന്‍സി നല്‍കുന്നു. അത് കൂടാതെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാടു, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കശുമാങ്ങ സിറപ്പ്, ജാം, സ്ക്വാഷ് മുതലായവ നിര്മ്മിക്കുന്ന 25 ഓളം യൂണിറ്റുകളും ഏജന്‍സി ലക്ഷ്യമിടുന്നുണ്ട്. എല്ലാം കൂടെ കേട്ടിട്ട് കേരളത്തില്‍ ഞങ്ങളുടെ കൂട്ടക്കാരുടെ തലവര തെളിഞ്ഞെന്നാണ് തോന്നുന്നത്. എങ്കിലും ഇപ്പോഴും ഏതെങ്കിലും ഒരു വീട്ടില്‍ മരണമോ അടിയന്തിരമോ ഉണ്ടായാല്‍, വളര്‍ന്നു പന്തലിച്ചു ആ വീട്ടുകാര്‍ക്ക് സമ്പത്തും ചുറ്റുപാടുമുള്ള പറവകള്‍ക്ക് ആഹാരവും വര്‍ഷങ്ങളായി കൊടുത്തുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കടക്കലാവും ആദ്യം കോടാലി വീഴുക. മറ്റൊരു മരങ്ങളോടും ഇത്തരം ക്രൂരത കാണാറില്ല. മൃതദേഹം ദഹിപ്പിക്കാന്‍ മറ്റു പല മാര്‍ഗ്ഗങ്ങളും നിലവിലുണ്ടല്ലോ. ഇനിയെങ്കിലും നിങ്ങള്ക്ക് ഇത്രയും കൂടുതല്‍ നേട്ടം ഉണ്ടാക്കിത്തരുന്ന ഞങ്ങളുടെ കൂട്ടരേ വെറുതെ വിട്ടുകൂടെ?.....ഏതായാലും ഇത്രയൊക്കെ ആയില്ലേ. ഭാവിയില്‍ ഞങ്ങളും വാഴ്ത്തപ്പെട്ടവരായി മാറില്ലെന്ന് ആര് കണ്ടു.

നിങ്ങളുടെ സ്വന്തം കശുമാവ്.


Join spiderkerala.net to Earn Pocket Money

Do you like to earn from posting articles in spiderkerala? Register Now to make money from posting articles in spiderkerala.net Read to know How to Earn Money at spiderkerala.net through your contents and resources. See how our members are paid Cash Credits. More than that Active member can earn awards and prizes which include cash credits. Currently we are running few Contests. Click here to know more about the current contests. For more details, please read New Member FAQ.


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

Author: Vishnurosh09 Apr 2011 Member Level: Gold   Points : 1

Hello Harshan Sir,
It is very interest to coming with such a resource that too in Malayalam. Very nice to read and you mentioned every fact about the cashew nuts. I know it is very hard to come with Malayalam in posts. So I appreciate your effort.



  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: