Aadiyusha sandhya - Malayalam song lyrics
Lyrics of Malayalam song aadiyusha sandhya from the movie Pazhassi Raja.
Singers: K.J Yeshudas, M.G Sreekumar
Lyrics: O.N.V Kurup
Music: Ilayaraja
ആദിയുഷ സന്ധ്യ പൂത്തതിവിടെ
ആദി സര്‍ഗ താളമാര്‍ന്നതിവിടെ (2)
ബോധനിലാ പാല്‍ കറന്നു
മാമുനിമാര്‍ തപം ചെയ്തു
നാദ ഗംഗയോഴുകി വന്നതിവിടെ ( ആദിയുഷ..... )
ആരിവിടെ കൂരിരുളിന്‍ മടകള്‍ തീര്‍ത്തു
ആരിവിടെ തേന്‍ കടന്നാല്‍ കൂട് തകര്‍ത്തു (2)
ആരിവിടെ ചുരങ്ങള്‍ താണ്ടി ചൂളമടിച്ചു
ആന കേറാ മാമലതന്‍ മൗനമുടച്ചു
സ്വാതന്ത്ര്യം മേലെ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ ( ആദിയുഷ..... )
ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നു
ചേതനയില്‍ അറിവിന്‍റെ അഗ്നിയുണര്‍ന്നു (2)
സൂര്യ തേജസാര്‍ന്നവര്‍ തന്‍ ജീവനാളം പോല്‍
നൂറുമലര്‍ വാകകളില്‍ ജ്വാലയുണര്‍ന്നു
സ്വാതന്ത്ര്യം മേലെ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ ( ആദിയുഷ..... )