Kerala State school Kalolsavam 2011 Results: Kozhikode emerges winners clinching the overall title


State School Kalolsavam 2011 Results - Kozhikode emerges winners clinching the over all title for a consecutive 5th time. Here you can read school kalolsavam malayalam article, Kalolsavam News, Kalolsavam varthakal, school youth festival 2011 results. Read more about school Kalolsavam 2011, school youth festival 2011 results,kalolsavom results 2011, kalolsavom 2011. Read Kalolsavam varthakal, school kalolsavam news in Malayalam.

Kerala State School Kalolsavam 2011 Results


കോഴിക്കോടിന് കലാ കിരീടം


അമ്പത്തി ഒന്നാമത് സംസ്ഥാന സ്കൂള് കലോത്സവത്തില് കോഴിക്കോടിന് തുടര്ച്ചയായി അഞ്ചാം തവണയും കിരീടം. ആറു നാള് പതിനേഴു വേദികളില് ആയി കൗമാര കേരളത്തിന്റെ കലാമികവു മാറ്റുരച്ച കലോത്സവത്തില് വ്യക്തമായ ആധിപത്യത്തോടെയാണ് കോഴിക്കോട് രാജാക്കന്മാരായത് . 817 പോയിന്റോടെയാണ് കോഴിക്കോട് കിരീടത്തില് മുത്തമിട്ടത്. അഞ്ചു വര്ഷമായി ആധിപത്യം തുടരുന്ന കോഴിക്കോടിനെ വെല്ലുവിളിക്കാന് ഇത്തവണയും എതിരാളികള്ക്ക് കഴിഞ്ഞില്ല . അടുത്ത വര്ഷത്തെ ആതിഥേയരായ തൃശൂര് 776 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള് 767 പോയിന്റോടെ കണ്ണൂര് മൂന്നാം സ്ഥാനത്തും 763 പോയിന്റുമായി പാലക്കാട് നാലാം സ്ഥാനത്തുമെത്തി. എറണാകുളത്തിന് 735 പോയിന്റ് ആണ് ഉള്ളത്. 729 പോയിന്റുമായി ആതിഥേയരായ കോട്ടയം ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

കാസര്കോട് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്ഗ എച്ച് എസ് എസ് 222 പോയിന്റോടെ ഓവറോള് ചാമ്പ്യന്മാര് ആയി. ഹയര് സെക്കണ്ടറി വിഭാഗത്തിലും ഹൈ സ്കൂള് വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയാണ് ഇവര് ഓവറോള് ചാമ്പ്യന് ഷിപ് നേടിയത്. ഇടുക്കി ജില്ലയിലെ കുമാരമംഗലം എംകെഎന് എം എച്ച് എസ് ആണ് രണ്ടാം സ്ഥാനം നേടിയത്. കണ്ണൂര് ജില്ലയിലെ സെന്റ് തെരെസ്സാസ് എ ഐ എച്ച് എസ് എസ് ആണ് ഹൈ സ്കൂള് വിഭാഗത്തില് ഒന്നാം സ്ഥാനം നേടിയത് .അറബിക് കലോത്സവത്തില് തൊണ്ണൂറ്റി അഞ്ചു പോയിന്റ് വീതം നേടി തൃശ്ശൂരും കണ്ണൂരും പാലക്കാടും മലപ്പുറവും ഒന്നാം സ്ഥാനം പങ്കിട്ടു. 93 പൊയന്റോടെ കാസര്കോടാണ് രണ്ടാം സ്ഥാനത്തെത്തിയത്. സ്കൂള് വിഭാഗത്തില് ഐരവാന് പി എസ് വി പി എം എച്ച് എസ് എസ് ആണ് ഒന്നാമതെത്തിയത്. സംസ്കൃതോത്സവത്തില് 93 പോയിന്റോടെ തൃശ്ശൂരും എറണാകുളവും ഒന്നാം സ്ഥാനതെത്തി .സ്കൂള് വിഭാഗത്തില് ദുര്ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് ആണ് ഒന്നാമതെത്തിയത്.

പ്രധാന വേദി ആയ പൊന്കുന്നം വര്ക്കി നഗറിലെ പോലീസ് പരേഡ് ഗ്രൗണ്ടില് നടന്ന സമാപന സമ്മേളനം മുഖ്യ മന്ത്രി വി. എസ് . അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു. മന്ത്രി എം . എ ബേബി അധ്യക്ഷത വഹിച്ച ചടങ്ങില് ഗാന ഗന്ധര്വന് യേശുദാസ് വിജയികള്ക്ക് സ്വര്ണക്കപ്പ് സമ്മാനിച്ചു. ഉത്ഘാടന ദിവസം നടത്താനിരുന്ന സാംസ്കാരിക ഘോഷയാത്ര ഇന്ന് നടത്തി. രണ്ടു മണിക്ക് നാഗമ്പടം സ്പോര്ട്സ് കൌണ്സില് ഇന്ഡോര് മൈതാനത്ത് നിന്ന് ആരംഭിച്ച ഘോഷ യാത്ര അക്ഷരാര്ത്ഥത്തില് നഗരത്തെ പുളകം കൊള്ളിച്ചു . തുടര്ന്നാണ് സമാപന സമ്മേളനം നടന്നത്. മന്ത്രി മുല്ലക്കര രത്നാകരന് സുവനീര് പ്രകാശനം നിര്വഹിച്ചു. അടുത്ത വര്ഷത്തെ ആതിഥേയരായ തൃശ്ശൂരിനു വേണ്ടി മേയര് ഐ പി പോള് കോട്ടയം നഗരസഭാ ചെയര്മാന് സണ്ണി കല്ലൂരില് നിന്നും പതാക ഏറ്റു വാങ്ങി.
Kerala 51st School kalolsavam


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: